16 ഒക്‌ടോബർ, 2012

എന്‍റെ മനസിലെ സംഗീതം


ഇന്നത്തെ മഴയില്‍ യാത്ര ചെയ്തപ്പോള്‍ എന്‍റെ മനസ്സില്‍ നിന്നും ഉയര്‍ന്ന എന്‍റെ സംഗീതം... മഴ നനഞ്ഞുള്ള യാത്രകള്‍ എനിക്ക് പ്രിയപെട്ടതാണ്..... ഓരോ മഴയും പുതുമ നിറഞ്ഞത്‌ ആണ്... അങ്ങന്നെ മഴയെ പ്രണയിച്ചു നടന്ന മനസ്സില്‍ നിന്നുതിര്‍ന്ന സംഗീതം ......

മനസിലൊരു സംഗീതം ഉറവാകുമോ, 
അതിന്നുള്ളില്‍ മതി മറന്നാടിടുമോ...
സ സ സ സ സ രീ രീ രീ രീ രീ പാടിടുമോ, 
സരിഗമ പധനിസ വഴങ്ങീടുമോ...
എന്നുളില്‍ സരസ്വതി വാണിടുമോ,
മുള്ളംകുഴളില്‍ ഈണങ്ങള്‍ ഊതിടുമോ ...
രാഗങ്ങള്‍ താളങ്ങള്‍ മൂളീടുമോ,
കീര്‍ത്തനം ഒന്ന് ഞാന്‍ പാടിടുമോ...
മനസിലൊരു സംഗീതം ഉറവാകുമോ............... ?


01 ജൂലൈ, 2012

മഞ്ഞു മൂടിയ വഴികള്‍......


ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം 

തോളോടുതോള്‍ ചേര്‍ന്നൊഴുകുന്ന സ്നേഹം 
നെഞ്ചോടു നെഞ്ചില്‍ അലിയുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കണ്ണോടു കണ്ണില്‍ തെളിയുന്ന സ്നേഹം
കാതില്‍ മൂളുന്ന കവിത ഈ സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കുളിരുന്ന മഞ്ഞില്‍ ചൂടാണ് സ്നേഹം 
പൊള്ളുന്ന വെയിലില്‍ തണലാണ്‌ സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കളില്ലും മുള്ളിലും കൂടെ നടക്കും 
ഒന്ന് തളരുമ്പോള്‍ താങ്ങായി സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

ഈ ജന്മമാകെ കൂടെ നടക്കും 
ഈ യാത്രയിലൊരു നിഴലായി നില്‍ക്കും 
നീ തന്ന സ്നേഹം തിരികെ തരുവാന്‍
ഇനിയും ജന്മങ്ങള്‍ ഏറെ എടുക്കും 

ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം 

അനൂപ്‌ കുമാര്‍ 

08 മേയ്, 2012

മഞ്ഞു മൂടിയ വഴികള്‍....... (കുറിപ്പുകള്‍ .....)


മഞ്ഞു മൂടിയ വഴിയിലൂടെ
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം,
മഴത്തുള്ളികള്‍ എന്നെ മൂടുമ്പോള്‍
ചേര്‍ത്ത് പിടിച്ചു നടക്കുന്ന സ്നേഹം,
ഈ വഴികളില്‍ സ്നേഹം വിടര്‍ത്തുന്ന
ചെമ്പകപൂ മണമുള്ള സന്ധ്യകള്‍,
ഇന്നും എന്നും ഈ വഴികളില്‍ നമ്മള്‍
ഒത്തു ചേര്‍ന്ന് ഈ ജീവിതം പങ്കിടും…

അനൂപ്‌ കുമാര്‍

25 ഏപ്രിൽ, 2012

മഴയെന്ന സഖി...

മഴയെ പുണര്‍ന്നു ഞാന്‍ യാത്ര ചെയുമ്പോള്‍
ഇവളെന്റെ തോഴി ആയിരുന്നു
മഴ എന്‍റെ കൂടെ യാത്ര ചെയ്തപ്പോള്‍
അവളും എന്നെ തോഴനാക്കി

ഈ മഴത്തുള്ളികള്‍ സ്നേഹം ചൊരിയുന്ന
അവളുടെ കൈകള്‍ ആയിടുന്നു 
ഈ കാര്‍മേഘങ്ങള്‍ എന്നെ തലോടുന്ന 
അവളുടെ കാര്‍കൂന്തല്‍ ആയിടട്ടെ

മിന്നല്ലായ് ഇടികളായ് അവളെന്‍റെ മുന്നില്‍
അവളുടെ പരിഭവം ഒതിടുന്നു
നേര്‍ത്ത തണുപ്പുള്ള കാറ്റായ് വന്നെന്‍റെ
നെഞ്ചില്‍ അവളിന്ന് ചാഞ്ഞിടുന്നു 

എന്ന് വരുമെന്നു ചൊല്ലാതെ അവളന്ന്
എങ്ങോ മാഞ്ഞു പോയതല്ലേ
ഈ യാത്ര തുടരുമ്പോള്‍ എപ്പഴോ എവിടെയോ
അവളും എനെറ്റ്റെ കൂടെ വരും ............

                                                                -- അനൂപ്‌ കുമാര്‍